District News

പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിങ്; കണ്ണൂര്‍ റേഞ്ചില്‍ ഒറ്റ രാത്രിയില്‍ പിടിയിലായത് 55 കുട്ടി ഡ്രൈവര്‍മാര്‍

ചേരാനല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി ഓടിച്ച വാഹനമിടിച്ച് ഒരാള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ 55 കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്കിന്റെ നിര്‍ദേശപ്രകാരം ചൊവ്വാഴ്ച രാത്രി 7 മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 4 വരെയായിരുന്നു ഈ സ്‌പെഷല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.

കോഴിക്കോട് നഗരത്തിലും റൂറല്‍ ജില്ലയിലുമായി ആകെ 23 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കൂടാതെ കണ്ണൂരില്‍ 18 കേസുകളും, കാസര്‍കോട് 13 കേസുകളും, വയനാട്ടില്‍ ഒരു കേസും ഉള്‍പ്പെടെ നാല് ജില്ലകളിലായി ആകെ 55 പേര്‍ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്.

നിയമം ലംഘിച്ച കുട്ടികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോര്‍ട്ടും (ടആഞ), രക്ഷിതാക്കളും വാഹന ഉടമകളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികളുടെ വിവരങ്ങള്‍ തുടര്‍നടപടികള്‍ക്കായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറും.

കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന ആര്‍സി (ഞഇ) ഉടമകള്‍ക്കെതിരെയും കര്‍ശന നിയമനടപടി ഉണ്ടാകും. വാഹന ഉടമകള്‍ക്കെതിരെ 25,000 രൂപ പിഴയും മറ്റ് തുടര്‍നടപടികളും ഈടാക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button