KERALAM

മാസപ്പടി കേസ്;വിജിലന്‍സ് അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ അനുമതി നിഷേധിച്ച് ഹൈക്കോടതി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. പിണറായി വിജയന്റെയടക്കമുള്ള അപ്പീല്‍ അനുമതി ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിജിലന്‍സ് എഫ്‌ഐആര്‍ ഇടാനുത്തരവിട്ട സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീല്‍ കോടതി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി.

തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. സര്‍ക്കാരും ഹര്‍ജിക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് അറിയിച്ചിരുന്നത്. എന്നാല്‍ അപ്പീലിന് അനുമതി നല്‍കരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇത് പരി?ഗണിച്ചാണ് കോടതി തള്ളിയത്. ഇതോടെ മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ച സര്‍ക്കാരിനും കോടതിയില്‍ നിന്ന് തിരിച്ചടിയാണുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button