
കണ്ണൂർ: ദസറ വൈബ് ആസ്വദിക്കാൻ കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസ് റെഡി. 10 ദിവസം നഗരത്തിലെ ദീപാലങ്കരങ്ങൾ ഡബിൾ ഡക്കർ ബസ്സിൽ കയറി ആസ്വദിക്കാം. കണ്ണൂരിൽ ആദ്യമായാണ് ഡബിൾ ഡക്കർ ബസ്സ് എത്തുന്നത്. ഇന്നലെ അഡ്വ പറ ഇന്ദിര, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റിജിൽ മാക്കുറ്റി, ലിഷ ദീപക് എന്നിവർ ആദ്യ യാത്ര നടത്തി.
വിവിധ വ്യാപാര സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ദീപാലങ്കാരങ്ങൾ വ്യക്തമായി കാണുന്നതിനും എല്ലാവർക്കും നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ചുറ്റിക്കറങ്ങുന്നതിനുമാണ് കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസ്സ് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്.
40 മിനുട്ട് നീണ്ടുനിൽക്കുന്ന യാത്രക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. കണ്ണൂർ ടൗൺ സ്‌ക്വയറിൽ നിന്നും എല്ലാദിവസവും വൈകീട്ട് അഞ്ചിന് സർവീസ് ആരംഭിക്കും. ആദ്യം ടൗൺ സക്വയറിൽ നിന്നും തളാപ്പ് സുന്ദരേശ്വര ക്ഷേത്രം വരെ സഞ്ചരിക്കും.
തിരിച്ച് കാൽടെക്സിലേക്ക് വരും അവിടെ നിന്നും താണ, മുനീശ്വരൻ കോവിൽ ഭാഗങ്ങൾ സന്ദർശിച്ച് ടൗൺ സ്ക്വയറിൽ തന്നെ തിരിച്ചെത്തുംവൈകീട്ട് അഞ്ചുമുതൽ രാത്രി പത്തു വരെയാണ് സർവീസ് നിശ്ചയിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ചുമുതൽ രാത്രി പത്തു വരെയാണ് സർവീസ് നിശ്ചയിച്ചിരിക്കുന്നത്.കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ 12 വരെ സർവിസ് നടത്തും.ഓരോ 40 മിനുറ്റ് കൂടുമ്പോഴും സർവീസുണ്ടാകും. തിരുവനന്തപുരത്ത് 300 രൂപ ടിക്കറ്റിൽ നടത്തുന്ന സർവ്വീസാണ് നിലവിൽ കണ്ണൂരിൽ 100 രൂപ ടിക്കറ്റിൽ നടത്തുന്നത്.



