kannur
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ കാരണം പത്തനംതിട്ട, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം,ആലപ്പുഴ ജില്ലകളിലെ സ്കൂളുകൾക്കും കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ സ്കൂളുകൾക്കും നാളെ (27/06/2024 വ്യാഴം) ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.