
കണ്ണാടിപ്പറമ്പിൽ നടന്ന മയക്കുമരുന്ന് വേട്ട. 101 ഗ്രാം മെത്താം ഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ കാട്ടാമ്പള്ളി സ്വദേശി എൻ.പി. മുസമ്മിലാണ് (31) തിങ്കളാഴ്ച പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ എസ് സിയാദിന്റെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ്, പള്ളിപ്രം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കാട്ടാമ്പള്ളി, കമ്പിൽ, കണ്ണാടിപ്പറമ്പ് പ്രദേശങ്ങളിലെ ലഹരി വില്പനയുടെ മുഖ്യകണ്ണിയായ മുസമ്മിലിനെ പിടികൂടിയത്.
ഇയാൾക്കെതിരെ നേരത്തെയും മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. പ്രതിയെകണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്)-ൽ ഹാജരാക്കി. ഇയാൾക്കെതിരെയുള്ള തുടർ നടപടികൾ വടകര എൻ.ഡി.പി.എസ്. കോടതിയിൽ നടക്കും. അസിസ്റ്റന്റ് ഇസ്പെക്ടർ (ഗ്രേഡ്) മാരായ ആർ.പി. അബ്ദുൾ നാസർ, രാജേഷ് ശങ്കർ, സി. അജിത്ത്, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് പി.പി. സുഹൈൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എ .വി. രതിക, പി.വി. ഗണേഷ് ബാബു, കെ.ടി. ഫസൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



