kannur

കണ്ണൂർ ജോബ് ഫെയർ

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്‌ത് ആറ് രാവിലെ 10 മണി മുതൽ ഒരു മണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ സെയിൽസ് ഓഫീസർ, കസ്റ്റമർ സർവീസ് ഓഫീസർ, അഗ്രി സെയിൽസ് ഓഫീസർ, മാനേജർ, ഓട്ടോമൊബൈൽ ട്രെയിനർ മാർക്കറ്റിംഗ് ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.

യോഗ്യത: പ്ലസ് ടു/ഡിഗ്രി, എംബിഎ, ഡിപ്ലോമ (ഓട്ടോമൊബൈൽ). തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് ഹാജരാക്കി ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button