kannur

വീടിന്റെ സിറ്റൗട്ടിലെ സോഫയ്ക്കുള്ളിൽ പെരുമ്പാമ്പ്: ഫോറസ്റ്റ് റെസ്ക്യൂവർ പിടികൂടി

തളിപ്പറമ്പ്: താഴെ ചൊറുക്കള വെള്ളാരം പാറ മുസമ്മിലിന്റെ വീടിന്റെ സിറ്റൗട്ടിൽ സോഫയുടെ ഉള്ളിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി. ഉച്ചയോടു കൂടി വീട്ടുകാർ സിറ്റൗട്ട് വൃത്തിയാക്കുന്നതിനിടയിലാണ് സോഫയുടെ അടിയിൽ പാമ്പിനെ കണ്ടത്.
ഉടൻ തന്നെ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് റേഞ്ച് ഓഫീസർ പി. വി. സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം ഫോറസ്റ്റിന്റെയും MARC-ന്റെയും (Malabar Awareness & Rescue Center For Wildlife) റെസ്ക്യൂവറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനാന്തരങ്ങളിലേക്ക് വിട്ടയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button