kannur

ഹാളിലെത്തിയപ്പോൾ അവരറിഞ്ഞു; പരീക്ഷ റദ്ദാക്കിയിരിക്കുന്നു! ദുരിതത്തിലായി പിഎസ്‌സി ഉദ്യോഗാർഥികൾ

കണ്ണൂർ: ഉദ്യോഗാർഥികൾ ഏറെ പ്രതീക്ഷയോടെ പിഎസ്‌സി പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി. അടുത്തസംഘം പരീക്ഷാഹാളിലേക്കു കയറിയപ്പോഴാണു ഇൻവിജിലേറ്റർമാർ അറിയിച്ചത്: പരീക്ഷ മാറ്റിവച്ചിരിക്കുന്നു. അങ്കലാപ്പിലായ ഉദ്യോഗാർഥികൾ പുറത്തിറങ്ങി. സങ്കടവും അമർഷവുമായി. പരസ്യമായി പ്രതിഷേധിച്ചാൽ ജോലി ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുമെന്നു ഭയന്ന ഉദ്യോഗാർഥികൾ പരീക്ഷാകേന്ദ്രങ്ങളായ സ്കൂൾ അധികൃതരെ സങ്കടമറിയിച്ചു മടങ്ങി.


ബോർഡ്, കമ്പനികളിലേക്കു പിഎസ്‌സി നടത്തിയ എൽഡി ക്ലാർക്ക് പരീക്ഷയായാണ് ഇന്നലെ ആദ്യം നടന്നത്. ഇതെഴുതിയവരും പരീക്ഷ റദ്ദാക്കുമോ എന്ന ആശങ്കയിലായെങ്കിലും അതുണ്ടായിട്ടില്ല. ഉച്ചയ്ക്കുശേഷം നടക്കേണ്ടിയിരുന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷയാണു റദ്ദാക്കിയത്. കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ള പരീക്ഷയ്ക്ക് വലിയ തിരക്കായിരുന്നു. കൈക്കുഞ്ഞുങ്ങളടക്കം ദൂരസ്ഥലങ്ങളിൽനിന്നു വന്നവർ തിരിച്ചുപോകാൻ പ്രയാസപ്പെട്ടു. രാവിലെ നടന്ന പരീക്ഷയിലെ ഉദ്യോഗാർഥികളടക്കം ഒന്നിച്ചു വന്നതോടെ തിരക്ക് കാരണം ബസ് കിട്ടാതെ പലരും വിഷമിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button