
കൊടോളിപ്രം : ഇന്ദിരാജി യൂത്ത് വിംങിൻ്റെ നേതൃത്വത്തിൽ ജമ്മുകാശ്മീരിലെ പാംപോറിൽ വെച്ച് ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീരജവാൻ സി.രതീഷിൻ്റെ 9-ാം രക്തസാക്ഷിത്വദിനാചരണത്തിൻ്റെ ഭാഗമായി കൊടോളിപ്രത്തെ സമൃതിമണ്ഡപത്തിന് സമീപമുള്ള വെയിറ്റിംങ് ഷെൾട്ടറിൽ പുഷ്പാർച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു. നിയുക്ത 7ാം വാർഡ് മെമ്പർ പി.വി വനജകുമാരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.വി ഹരിദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹരികൃഷ്ണൻ പാളാട്, ആർ.കെ നവീൻ കുമാർ, വി.ആർ ആനന്ദൻ, വി.സി സുരേന്ദ്രൻ, ടി.വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.



