kannur
സി.പി.ഐ.എം കേളകം ലോക്കൽ സമ്മേളനം സംഘടിപ്പിച്ചു

കേളകം: സി.പി.ഐ.എം കേളകം ലോക്കൽ സമ്മേളനം കേളകത്ത് നടന്നു. പി.പത്മനാഭൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ.വി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ജി പദ്മനാഭൻ, അഡ്വ: എം രാജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ പി വി പ്രഭാകരൻ, സി ടി. അനീഷ്, എ ഷിബു, തങ്കമ്മ സ്കറിയ എന്നിവർ പങ്കെടുത്തു. കെ എം ജോർജ്ജ്, വി പി ബിജു, മൈഥിലി രമണൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി കെ പി ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. നാളെ വൈകിട്ട് മഞ്ഞളാംപുറത്തു നിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് കേളകം ബസ്റ്റാൻഡിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന പൊതു സമ്മേളനം ജില്ലാ കമ്മിറ്റി അംഗം സക്കീർ ഹുസൈൻ ഉൽഘാടനം ചെയ്യും