ശുചിത്വപരിപാലനത്തിൽ മാതൃകയായി പേരാവൂർ പഞ്ചായത്ത്

പേരാവൂർ:വിവിധങ്ങളായ ശുചിത്വ പരിപാലന സംവിധാനങ്ങൾ ഒരുക്കി മാതൃകയായി പേരാവൂർ പഞ്ചായത്ത്. ഹരിതകർമസേന വഴി ശേഖരിക്കുന്ന പാഴ് വസ്തുക്കൾ ബണ്ടിൽ ആക്കിമാറ്റുന്നതിനായി വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തി വാങ്ങിയ ബേയ്ലിംഗ് മെഷീന്റെ പ്രവർത്തനം തുടങ്ങി. നേരത്തെ എം സി എഫ്, ജൈവ മാലിന്യശേഖരണ കേന്ദ്രം, ഹരിതകർമസേനക്ക് വാഹനം, വഴിയിടം, മുഴുവൻ വാർഡിലും രണ്ട് വീതം മിനി എം സി എഫുകളും, ബോട്ടിൽ ബൂത്തുകൾ എന്നിവയെല്ലാം നേരത്തെ ഒരുക്കിയിരുന്നു.
എം സി എഫ് കേന്ദ്രത്തിൽ(മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിസെന്റർ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗം സി യമുന, പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, അസിസ്റ്റന്റ് സെക്രട്ടറി പി സിനി, ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ രാഘവൻ, കെ രേഷ്മ തുടങ്ങിയവർ സംസാരിച്ചു.