PERAVOOR
ശിവജി സ്വാശ്രയസംഘം ഒന്നാം വാർഷികാഘോഷം

പേരാവൂർ : ബി എം എസ് പേരാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിവജി സ്വാശ്രയസംഘം ഒന്നാം വാർഷികാഘോഷം റോബിൻസ് ഹോളിൽ നടന്നു. ബി ജെ പി സംസ്ഥാന സമിതി അംഗം കൂട്ട ജയപ്രകാശ് ഉദ്‌ഘാടനം ചെയ്തു. ബി എം എസ് പേരാവൂർ യൂണിറ്റ് സിക്രട്ടറി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി പേരാവൂർ മണ്ഡലം പ്രസിഡന്റ് ബേബി സോജ, ബി എം എസ് മേഖലാ സിക്രട്ടറി പി.കെ. സാബു , മേഖലാ പ്രസിഡന്റ് സുരേഷ് ബാബു, യൂണിറ്റ് പ്രസിഡന്റ് സിജിൻ ബാബു, കെ.കെ. പ്രദീഷ് എന്നിവർ പ്രസംഗിച്ചു.