നാഷണല്‍ മാസ്റ്റേഴ്‌സ് അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ടി ആര്‍ പ്രവീണ്‍കുമാറിന് ഇരട്ട മെഡല്‍
പേരാവൂര്‍:തൃശൂര്‍ കുന്നംകുളത്ത് വെച്ച് നടന്ന 6 ാമത് നാഷണല്‍ മാസ്റ്റേഴ്‌സ് അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പേരാവൂര്‍ മണത്തണ സ്വദേശി ടി ആര്‍ പ്രവീണ്‍കുമാര്‍ ഇരട്ട മെഡല്‍ നേടി നാടിന് അഭിമാനം ആയി. ഹൈജെമ്പില്‍ സ്വര്‍ണ്ണ മെഡലും,ട്രിപ്പിള്‍ ജെമ്പില്‍ വെള്ളി മെഡലും ആണ് പ്രവീണ്‍കുമര്‍ സ്വന്തമാക്കിയത്.
കാക്കായങ്ങാട് പാല ഗവഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കായിക അധ്യാപകനായി ജോലിചെയ്യുന്ന പ്രവീണ്‍കുമാര്‍ കൊല്‍ക്കത്ത, പൂനെ നാഷണല്‍ മാസ്റ്റേഴ്‌സ് അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും,ഉഡുപ്പിയില്‍ വെച്ച് നടന്ന സൌത്ത് ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റിലും,യു പി യില്‍ വെച്ച് നടന്ന ഇന്റര്‍ നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റിലും ഹൈജെമ്പ്, ട്രിപ്പിള്‍ ജെമ്പ്, ജാവലിന്‍ ത്രോ എന്നി ഇനങ്ങളില്‍ മുന്‍പ് സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്.പ്രവീണ്‍ ചുങ്കകുന്ന് തയ്യില്‍ ടി കെ രവി, ഉഷാകുമാരി ദമ്പതികളുടെ മകന്‍ ആണ്.ഭാര്യ സാന്ദ്ര പ്രവീണ്‍. പാര്‍ത്വിപ് കൃഷ്ണ, ധ്യാന്‍ കൃഷ്ണ എന്നിവര്‍ മക്കള്‍ ആണ്.