!-- afp header code starts here -->
kannur

മത്സ്യത്തൊഴിലാളി സഹകരണസംഘം തട്ടിപ്പ് സിപിഎമ്മിലെ ഉന്നതർക്ക് പങ്ക്:- സാദിഖ് ഉളിയിൽ

കണ്ണൂർ : സിറ്റി മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പിൽ കണ്ണൂർ ജില്ലയിലെ സിപിഎം ഉന്നതർക്ക് പങ്കുണ്ടെന്നും ഇതിൽ സമഗ്ര അന്വേഷണം നടത്തണമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാധിക്ക് ഉളിയിൽ ആവശ്യപ്പെട്ടു.

സഹകരണസംഘം തട്ടിപ്പിൽ നടപടി ആവശ്യപ്പെട്ട് കോർപ്പറേഷൻ കമ്മിറ്റി നടത്തിയ മത്സ്യത്തൊഴിലാളി എ ആർ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2000 മത്സ്യ തൊഴിലാളികളെ ബാധിക്കുന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയുടെ കണക്കുകൾ ഉദ്യോഗസ്ഥ വൃന്ദം  പുറത്തുകൊണ്ടുവന്നിട്ടും 
മൗനം പാലിക്കുന്ന സിപിഎം ജില്ലാ നേതൃത്വത്തിന്റെ നടപടി ഈ നാട്ടിലെ തൊഴിലാളികളോട് നടത്തുന്ന കടുത്ത വഞ്ചന യാണെന്നും അദ്ദേഹം തുടർന്നു.

സൊസൈറ്റി സെക്രട്ടറിയെ കരുവാക്കി തട്ടിപിന്ന് പിന്നിലുള്ള ഉന്നതർ രക്ഷപ്പെടാനുള്ള തന്ത്രം പൊതുജനം മനസ്സിലാക്കണമെന്നും

മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും നഷ്ട പരിഹാരം ലഭിക്കുന്ന തരത്തിൽ സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി മുഹമ്മദ്  ഇംതിയാസ്, സിപി മുസ്തഫ, അബ്ദുൽ  ഖല്ലാക്ക്, ബി ഖാലിദ് എന്നിവർ സംസാരിച്ചു.

ത്രേസ്യാമ്മ മാളിയേക്കൽ, സിഎം ഉമ്മർ, അൻസാരി കാക്കടവൻ, എ അബ്ദുൽ അസീസ്,  ഖലീൽ എസ്‌, ഫൈലാന വി,  അസീസ് പുറത്തിൽ, നിസാമുദ്ദീൻ ഈ വി, കെഎൽ മുസമ്മിൽ, ഷാഹിമ, നാസർ കണ്ണോത്തും ചാൽ, സാദിഖ് ആയിക്കര എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button