
കൊട്ടിയൂർ: അമീബിക് മസ്തിഷ്ക്ക ജ്വരം പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിന്റെയും കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന മാസ്സ് ക്ലോറിനേഷൻ ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വാർഡ് 12 ൽ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകo നിർവഹിച്ചു. മെമ്പർമാരായ ലൈസ ജോസ്, ഫിലോമിന തുമ്പൻതുരുത്തിയിൽ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ് ആനന്ദ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ പി അനിത, ആശ വർക്കർമാരായ ഷിന്റൊ പ്പി ജോർജ്, കെ എ ബിൻസി എന്നിവർ പങ്കെടുത്തു.



