!-- afp header code starts here -->
Kerala

പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ ഓണസമ്മാനം! 60 വയസിന് മുകളിലുള്ള 52,864പേര്‍ക്ക് ഉത്സവ ബത്ത നല്‍കും

സംസ്ഥാനത്തെ പട്ടികവർഗ കുടുംബങ്ങളിലെ 60 വയസ് കഴിഞ്ഞവർക്ക് ഉത്സവബത്ത നല്‍കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് 1000 രൂപ നല്‍കാൻ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 വയസിനു മുകളില്‍ പ്രായമുള്ള അർഹരായ 52,864 പട്ടിക വർഗക്കാർക്ക് 1000 രൂപ വീതം 2025-ലെ “ഓണസമ്മാന”മായി നല്‍കും. ഈ ഇനത്തിലുള്ള ചെലവിനായി 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

ലൈഫ് പദ്ധതി; സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിന് അനുമതി

ലൈഫ് പദ്ധതി പ്രകാരം, നിലവില്‍ നിർമ്മാണ പുരോഗതിയിലുള്ള 1,27,601 വീടുകള്‍ക്ക് വായ്പ വിഹിതം ലഭ്യമാക്കുന്നതിനു 1100 കോടി രൂപയും, ലൈഫ് ലിസ്റ്റില്‍ പട്ടികജാതി, പട്ടികവർഗ്ഗ ഗുണഭോക്താക്കള്‍ കൂടുതലായി ഉള്‍പ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ഈ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഭവന നിർമ്മാണ ധനസഹായം അവദിക്കുന്നതിന് 400 കോടി രൂപയും ഉള്‍പ്പെടെ ആകെ 1500 കോടി രൂപ സർക്കാർ ഗ്യാരണ്ടിയോടെ ഹഡ്കോയില്‍ നിന്നും KURDFC മുഖേന വായ്പയെടുക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി. 2025-26 ല്‍ 750 കോടി രൂപയും 2026-27ല്‍ 750 കോടി രൂപയും എന്ന രീതിയിലാണിത്.

വായ്പയുടെ മുതല്‍ തിരിച്ചടവ് 15 വർഷം കൊണ്ട് തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നും കുറവ് ചെയ്തു KURDFC മുഖേന ഹഡ്കോയ്ക്ക് നല്‍കും. വായ്പയുടെ പലിശ സർക്കാർ ഓരോ വർഷവും ബജറ്റ് വിഹിതത്തില്‍ നിന്നും ഒടുക്കും.

പട്ടിക വര്‍ഗക്കാര്‍ക്ക് ഓണസമ്മാനം

സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻകാർ ഒഴികെ 60 വയസിനു മുകളില്‍ പ്രായമുള്ള അർഹരായ 52,864 പട്ടിക വർഗക്കാർക്ക് 1000 രൂപ വീതം 2025-ലെ “ഓണസമ്മാന”മായി നല്‍കും. ഈ ഇനത്തിലുള്ള ചെലവിനായി 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ്

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2024-25 സാമ്ബത്തിക വർഷത്തെ ബോണസ് നല്‍കുന്നത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കും. വ്യവസായ, ആസൂത്രണ സാമ്ബത്തികകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണിത്.

തസ്തിക

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സർക്കാർ നഴ്സിംഗ് കോളേജുകളില്‍ പുതിയ തസ്തികകള്‍ സൃഷിടുക്കും. ഈ ജില്ലകളില്‍ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകള്‍ ഓരോന്നു വീതം സൃഷിടിക്കും. തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സില്‍ രണ്ട് അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളും, ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികയും സൃഷ്ടിക്കും. ആകെ 7 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളും 6 അസോസിയേറ്റ് പ്രൊഫസർ തസ്തികകളുമാണ് സൃഷ്ടിക്കുക.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പുതുതായി ആരംഭിച്ച 9 കെ.എസ്.ബി.സി എഫ്.എല്‍ വെയർഹൗസുകളില്‍ മേല്‍ നോട്ടത്തിനായി 3 എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ, 3 പ്രിവൻ്റീവ് ഓഫീസർ, 3 സിവില്‍ എക്സൈസ് ഓഫീസർ എന്നീ തസ്തികകള്‍ ഒരു വർഷത്തേക്ക് സൃഷ്ടിക്കും.

കാസറഗോഡ് പെർഡാല നവജീവന ഹയർ സെക്കൻഡറി സ്കൂളില്‍ എച്ച്‌.എസ്.എസ്.റ്റി (ഫിസിക്സ്), എച്ച്‌.എസ്.എസ്.റ്റി (കെമിസ്ട്രി), എച്ച്‌.എസ്.എസ്.റ്റി (മാത്തമാറ്റിക്സ്) എന്നിവയില്‍ ഓരോ ജൂനിയർ തസ്തിക വീതം സൃഷ്ടിക്കും. എച്ച്‌.എസ്.എസ്.റ്റി (ബോട്ടണി), എച്ച്‌.എസ്.എസ്.റ്റി (സുവോളജി) എന്നീ ജൂനിയർ തസ്തികകള്‍ എച്ച്‌.എസ്.എസ്.റ്റിയായി അപ്ഗ്രേഡ് ചെയ്യും.

പുനർനിയമനം

സെൻ്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് (സി-ആപ്റ്റ്)-ൻ്റെ മാനേജിംഗ് ഡയറക്ടറായി വിരമിച്ച ഐ.എച്ച്‌.ആർ.ഡി അസോസിയേറ്റ് പ്രൊഫസർ ഡോ. പി. സുരേഷ് കുമാറിന് പുനർനിയമനം നല്‍കും.

ശമ്ബളപരിഷ്ക്കരണം

കേരള മെഡിക്കല്‍ സർവീസസ്സ് കോർപറേഷനില്‍ കരാർ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം 15.12.2022 തീയതി പ്രാബല്യത്തില്‍ പരിഷ്ക്കും.

ഫയല്‍ അദാലത്ത് പുരോഗതി വിലയിരുത്തി

സെക്രട്ടേറിയറ്റിലും വകുപ്പ് അദ്ധ്യക്ഷന്മാരുടെ കാര്യാലയങ്ങളിലും 31.05.2025 വരെ കുടിശ്ശികയുള്ള ഫയലുകള്‍ തീർപ്പാക്കുന്നതിന് 2025 ജൂലൈ 1 മുതല്‍ ആഗസ്റ്റ് 31 വരെ നടത്തുന്ന ഫയല്‍ അദാലത്തിന്റെ പുരോഗതി മന്ത്രിസഭായോഗം വിലയിരുത്തി. ഫയല്‍ തീർപ്പാക്കലില്‍ മുമ്ബ് തീരുമാനിച്ച പ്രകാരം പുരോഗതി കൈവരിയ്ക്കാത്ത വകുപ്പുകളില്‍ ഊർജ്ജിതമായ നടപടികള്‍ സ്വീകരിക്കു ന്നതിനായി യോഗം വിളിച്ചു ചേർക്കാൻ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെയും, സെക്രട്ടറിമാരെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ്; പദ്ധതികള്‍ അംഗീകരിച്ചു

റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പൂത്തീകരിക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ അംഗീകരിച്ചു. പൊതുമരമത്ത് വകുപ്പിന്‍റെ പത്തനംതിട്ട ജില്ലയിലെ 3 റോഡുകള്‍, കൊല്ലം ജില്ലയിലെ 9 റോഡുകള്‍, തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഇടുക്കി വട്ടവട പഞ്ചായത്തിലെ 3 റോഡുകള്‍ എന്നീ പ്രവൃത്തികളാണ് അംഗീകരിച്ചത്.

അംഗീകരിച്ച പ്രവര്‍ത്തികള്‍;

പത്തനംതിട്ട
1 . കുന്നന്താനം കവിയൂർ റോഡ്
2 . തിരുമാലിടക്ഷേത്രം-കാവനാല്‍കടവ് റോഡ്
3 . പാലത്തിങ്കല്‍ – ഈട്ടിക്കല്‍പ്പടി റോഡ്

കൊല്ലം

1 . പുത്തൂർ- ചീരങ്കാവ് റോഡ്
2 . ആറുമുറിക്കട -നെടുമണ്‍കാവ് റോഡ്
3 . എടക്കിടം-കുടവട്ടൂർ റോഡ്

കുഴിമതിക്കാട് -പി.കെ.പി കവല -പഴങ്ങളം റോഡ്
5 . കരീപ്ര -പ്ലാക്കോട് -കടക്കോട് റോഡ്
6 . കുടവട്ടൂർ -ചന്തമുക്ക്-താന്നിമുക്ക് റോഡ്
7 . വെളിയം പടിഞ്ഞാറ്റിൻകര -അമ്ബലത്തുംകാല റോഡ്
8 . നെടുമണ്‍കാവ്-വെളിയം പടിഞ്ഞാറ്റിൻകര റോഡ്
9 . വെളിയം പടിഞ്ഞാറ്റിൻകര-വെളിയം പരുത്തിയറ റോഡ്
ഇടുക്കി

1 . കോവിലൂർ-വട്ടവട-ഒറ്റമരം-പഴത്തോട്ടം ജംഗ്ഷൻ റോഡ്
2 . പഴത്തോട്ടം ജംഗ്ഷൻ – ചിലന്തിയാർ ജംഗ്ഷൻ റോഡ്
3 . ചിലന്തിയാർ ജംഗ്ഷൻ – ചിലന്തിയാർ വെള്ളച്ചാട്ടം റോഡ്

കേരള കയര്‍ തൊഴിലാളി ക്ഷേമ സെസ്സ് (ഭേദഗതി) ബില്‍ അംഗീകരിച്ചു

കേരള നിയമ പരിഷ്ക്കരണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ കരട് “കേരള കയര്‍ തൊഴിലാളി ക്ഷേമ സെസ്സ് (ഭേദഗതി) ബില്‍ 2025 അംഗീകരിച്ചു.

വിജ്ഞാന കേരളം സ്കില്‍ ക്യാമ്ബെയിന്‍; പ്രവര്‍ത്തന രൂപരേഖ അംഗീകരിച്ചു

വിജ്ഞാന കേരളം സ്കില്‍ ക്യാമ്ബെയിനുമായി ബന്ധപ്പെട്ട് സ്കില്‍ കൗണ്‍സിലുകളുടെ രൂപീകരണവും പ്രവര്‍ത്തന രൂപരേഖയും അംഗീകരിച്ചു.

സാധൂകരിച്ചു

വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) ജീവനക്കാർക്ക് പതിനൊന്നാം ശമ്ബള പരിഷ്കരണം അനുവദിച്ചുള്ള നടപടി സാധൂകരിച്ചു.

ടെണ്ടർ അംഗീകരിച്ചു

തിരുവനന്തപുരം “GENERAL-RP 2023-24 Improvements to Azhoor Perumathura road from Ch. 0/000 to 2/000 by providing BM & BC overlay”. എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട 1,76,16,660 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button