kannur
സമീപപ്രദേശങ്ങളിലെയും തൊഴിൽ സാധ്യതകളെയും ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയുടെ വളർച്ചയെയും ഇത് സാരമായി ബാധിക്കും.

പോയിന്റ് ഓഫ് കോൾ പദവി ലഭ്യമാകാത്തതിനാൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർവീസുകളായ കസ്റ്റംസ്, എമിഗ്രേഷൻ കോസ്റ്റ് റിക്കവറി ചാർജ് ഇളവ് ചെയ്തു നൽകണം. കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടിന് പോയിന്റ് പോയിന്റ് ഓഫ് കോൾ പദവി നൽകുവാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും കെ സുധാകരൻ എംപി കേന്ദ്ര വ്യോമ യാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.



