
കണ്ണൂർ: വടക്കൻ കേരളത്തിൽ റോബോട്ടിക് ശസ്ത്രക്രിയക്ക് പുതിയ അധ്യായം കുറിച്ച് കിംസ് ശ്രീചന്ദ്. സാധാരണഗതിയിൽ മൂന്ന് ദിവസം വരെ ആശുപത്രി വാസവും രോഗിക്ക് ദീർഘ വിശ്രമവും ആവശ്യമുള്ള ലാർജ് വെൻട്രൽ ഹെർണിയ ശസ്ത്രക്രിയയാണ് രണ്ട് മണിക്കൂറിൽ വിജയകരമായി പൂർത്തിയാക്കിയത്. മൂന്ന് പിൻ ഹോളിലൂടെ ശസ്ത്രക്രിയ പൂർത്തിയാക്കി രോഗിയെ റൂമിലേക്ക് മാറ്റാനും രാവിലെ എത്തിയ രോഗിയെ വൈകിട്ട് ഡിസ്ചാർജ് ചെയ്യാനും കഴിയുന്ന ആധുനിക രീതിയാണ്. പാർശ്വ ഫലങ്ങളില്ലാത്ത രോഗിക്ക വിശ്രമം ആവശ്യമില്ലാത്ത ശസ്ത്രക്രിയ എന്നതും ഇതിന്റെ പ്രത്യേകതയാണ്. കേരളത്തിൽ രണ്ടോ മൂന്നോ ആശുപത്രികളിൽ മാത്രമുള്ള റോബോട്ടിക് ഹെർണിയ സർജറി വടക്കൻ കേരളത്തിൽ അവതരിപ്പിച്ചതും കിംസ് ശ്രീചന്ദ് ആണ്.
ഈ നവീന ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ഡോ. ദേവരാജ് ടി.വി – (സീനിയർ കൺസൾട്ടന്റ് & വിഭാഗം മേധാവി, റോബോട്ടിക് & മിനിമലി ഇൻവേസീവ് സർജറി), ഡോ. കരിബസവരാജ നീലഗർ – (സീനിയർ കൺസൾട്ടന്റ്, യൂറോളജി, യൂറോ-ഓങ്കോളജി, കിഡ്‌നി ട്രാൻസ്‌പ്ലാന്റ് & റോബോട്ടിക് സർജറി),
ഡോ. ശ്വേത ശ്യാം കെ (സ്പെഷ്യലിസ്റ്റ്, ജനറൽ സർജറി) എന്നീ വിദഗ്ധ ഡോക്ടർമാരാണ്
അത്യാധുനിക സാങ്കേതികവിദ്യയുടെ കൃത്യതയിൽ നടന്ന ശസ്ത്രക്രിയ, കിംസ് ആശുപത്രിയുടെ മുന്നോട്ടുള്ള കുതിപ്പിലെ ഏറ്റവും നിർണായകമായ അധ്യായമാണെന്ന് കിംസ് കേരള ക്ലസ്റ്റർ CEO ഫർഹാൻ യാസിൻ അഭിപ്രായപ്പെട്ടു.
ശസ്ത്രക്രിയാ രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ രോഗികൾക്ക് ലഭ്യമാക്കി, കിംസ് ശ്രീചന്ദ് ആശുപത്രി വീണ്ടും മുന്നേറ്റം തെളിയിച്ചിരിക്കുന്നുവെന്ന് യൂണിറ്റ് ഹെഡ് ഡോക്ടർ ടി പി ദിൽഷാദ് അറിയിച്ചു.
വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ-
Dr. ദിൽഷാദ് ടി പി-
യൂണിറ്റ് ഹെഡ് & കൺസൾട്ടന്റ് – അനസ്തേഷ്യ & പെയിൻ സ്പെഷ്യലിസ്റ്റ്
Dr. ടോം ജോസ് കാക്കനാട്ട് –
അസി.മെഡിക്കൽ ഡയറക്ടർ & സീനിയർ കൺസൾട്ടന്റ് –
നെഫ്റോളജി & റീനൽ ട്രാൻസ്‌പ്ലാന്റ് ഫിസിഷ്യൻ
Dr. ദേവരാജ് ടി വി
സീനിയർ കൺസൾട്ടന്റ് & HOD – ഡിപ്പാർട്ട്മെന്റ് ഓഫ് റോബോട്ടിക് &
മിനിമലി ഇൻവെസീവ് സർജറി
Dr. രമേഷ് എച്ച്
എംബിബിഎസ്, എം എസ്, MCh,കൺസൾട്ടന്റ് – യൂറോളജി
Dr.അമൽ ജോർജ്
അസോസിയേറ്റ് കൺസൾട്ടന്റ് – യൂറോളജി



