!-- afp header code starts here -->
Kerala

‘വാഹനങ്ങൾ കട്ടപ്പുറത്ത്, ജീവനക്കാർക്കുള്ള ശമ്പളം നൽകിയിട്ടില്ല’; സങ്കേതിക സർവകലാശാല പ്രതിസന്ധികൾ തുറന്ന് പറഞ്ഞ് വി സി

സാങ്കേതിക സർവകലാശാലയിൽ പ്രതിസന്ധിയ്ക്ക് മാറ്റമില്ല. ക്വാറം തികയാതെ ഫിനാൻസ് കമ്മിറ്റി യോഗം നടക്കാത്തതിനാൽ ജീവനക്കാരുടെ ശമ്പളവും, പെൻഷനും ഇനിയും വൈകും. കഴിഞ്ഞ 2 മാസമായി ജീവനക്കാരുടെ പെൻഷനും ഈ മാസത്തെ ശമ്പളവും വിതരണം ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദ് പ്രതികരിച്ചു.പണം കൈവശമുണ്ടെങ്കിലും നിത്യചിലവിന് പോലും പണം എടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വാഹനങ്ങളിൽ അടിക്കാനുള്ള ഇന്ധനം വാങ്ങാനുള്ള പണംപോലും ഇല്ല ഡ്രൈവർമാരുടെ നിയമനവും പാതി വഴിയിൽ നിന്നുപോയിരിക്കുകയാണ് . പല വാഹനങ്ങളുടെയും ഇൻഷുറൻസ് തീർന്നു. ബജറ്റ് പാസാക്കാതെ പണം ചെലവഴിക്കാൻ കഴിയില്ലെന്നും ചാൻസലർക്ക് റിപ്പോർട്ട് നൽകുമെന്നും വൈസ് ചാൻസലർ കെ ശിവപ്രസാദ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button