!-- afp header code starts here -->
kannur

വിദ്യാർഥി മരിച്ച നിലയിൽ

പരിയാരം▾ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ മുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പിലാത്തറ പെരിയാട്ട് വാടക വീട്ടില്‍ താമസിക്കുന്ന വളപട്ടണം സ്വദേശി വിജിന- രാജേഷ് ദമ്പതികളുടെ മകന്‍ അജുല്‍ രാജ് (13) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് 5.15 നാണ് അജുല്‍ രാജിനെ മരിച്ച നിലയില്‍ കണ്ടത്. പിലാത്തറ മേരിമാത ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥിയാണ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button