
കണ്ണൂർ: ചാന്ദ്ര വിജയദിനത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല ശാസ്ത്ര ക്വിസ് ‘ലൂപെക്സ്’ സംസ്ഥാന വൈസ് പ്രസിഡന്റ് പി സുമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൽ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ നിന്നും 185 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. എൽ പി വിഭാഗത്തിൽ കയരളം നോർത്ത് എൽ.പി സ്കൂളിലെ കൃഷ്ണദേവ് എസ് പ്രശാന്ത്, പനമ്പറ്റ ന്യൂ യു.പി സ്കൂളിലെ ശ്രീപാർവൺ രഞ്ജിത് എന്നിവർ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി. വിളയാങ്കോട് സെന്റ്മേരീസ് എൽ.പി സ്കൂളിലെ മാധുരി എസ് മനോജ്, മട്ടന്നൂർ യു.പി സ്കൂളിലെ എം എസ് രാമാനുജൻ എന്നിവർ മൂന്നാംസ്ഥാനം പങ്കിട്ടു. യു പി വിഭാഗത്തിൽ ചെക്കിക്കുളം രാധാകൃഷ്ണ യു.പി സ്കൂളിലെ എസ്.പി കാർത്തിക് ഒന്നാം സ്ഥാനവും കോട്ടൂർ എ.യു.പി സ്കൂളിലെ പി.വി കൃഷ്ണരാഗ് രണ്ടാം സ്ഥാനവും നേടി. ചട്ടുകപ്പാറ ജി.എച്ച്.എസ്.എസിലെ കെ.സി നക്ഷത്ര, കോട്ടൂർ എ.യു.പി സ്കൂളിലെ പി.വി ദേവദർഷ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
എച്ച് എസ് വിഭാഗത്തിൽ അഞ്ചരക്കണ്ടി എച്ച്.എസ്.എസിലെ ടി ഷിയാൺ ഒന്നാം സ്ഥാനവും മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസിലെ ആദിയ ഇഷാനി രണ്ടാം സ്ഥാനവും മമ്പറം എച്ച്.എസ്.എസിലെ അദ്വൈദ് സുഷാജ് മൂന്നാം സ്ഥാനവും നേടി. എച്ച്.എസ്.എസ് വിഭാത്തിൽ അഞ്ചരക്കക്കണ്ടി എച്ച്.എസ്.എസിലെ അമൻകൃഷ്ണ ഒന്നാം സ്ഥാനവും കൂത്തുപറമ്പ് ജി.എച്ച്.എസ്.എസിലെ എ ദേവിക രണ്ടാം സ്ഥാനവും പെരളശേരി എ കെ ജി ജി.എച്ച്.എസ്.എസിലെ ദിൻഹ രാജേഷ് മൂന്നാം സ്ഥാനവും നേടി. അധ്യാപകരായ സിലിയ ലെനീഷ്, പി.വി വൈഷ്‌ണവ്, അശ്വിൻ അരവിന്ദ്, കെ ലഖിന എന്നിവർ മത്സരം നിയന്ത്രിച്ചു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് എൻ.ടി സുധീന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. ഗവ. മെൻ ടി ടി ഐയിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി കെ.എം രസിൽരാജ്, സംസ്ഥാന മുൻ വൈസ് പ്രസിഡന്റ്റ് അഴീക്കോടൻ ചന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം സി അശോക് കുമാർ എന്നിവർ പങ്കെടുത്തു.



