!-- afp header code starts here -->
kannur

ചന്ദനമരങ്ങൾ വ്യാപകമായി മുറിച്ചുകടത്തി

എടക്കാട്: നടാലിൽ മൂന്നിടങ്ങളിൽ മോഷ്ടാക്കൾ ചന്ദന മരങ്ങൾ മുറിച്ചുകടത്തികൊണ്ടു പോയി. കൊയ്യോട് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന എ.പി. രത്നാകരൻ്റെ ഉടമസ്ഥതയിൽ മാവിലായി കീഴറ ഏ കെ.ജി നഴ്സിംഗ് കോളേജിന് സമീപത്തെ പറമ്പിൽ നിന്നുംഅര ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമരം മുറിച്ചുകടത്തി .ഈ മാസം 3നു രാത്രിയിലും 4 ന് രാവിലെ 7 മണിക്കു മിടയിലുള്ള സമയത്താണ് മോഷ്ടാക്കൾ ചന്ദനമരം മുറിച്ചുകടത്തിയതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

എടക്കാട് നടാൽ ഊർ പഴശി കാവിൽ നിന്നും ചന്ദനമരം മുറിച്ചുകടത്തി.ഈ മാസം 17 നു പുലർച്ചെ 3.20 മണിക്കായിരുന്നു മോഷണം. മോഷ്ടാക്കളുടെ ദൃശ്യം ദേവസ്വം സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 30,000 രൂപ വിലമതിക്കുന്ന ചന്ദനമരം മോഷ്ടിച്ചു കൊണ്ടുപോയെന്ന ക്ഷേത്രം ഭാരവാഹി ന ടാൽ കൊശോർ മൂലയിലെ കെ.അനീഷ് കുമാറിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു.
നടാലിലെ ഇന്ദു നിവാസിൽ കെ.വി.കരുണാകരൻ്റെ വീട്ടുപറമ്പിൽ നിന്നും രണ്ട് ലക്ഷത്തോളം വിലവരുന്ന ചന്ദനമരം മുറിച്ചുകടത്തിയെന്ന പരാതിയിലും പോലീസ് കേസെടുത്തു.ഈ മാസം 16നു രാത്രി 11 മണിക്കും 17 ന് പുലർച്ചെ 2.45 മണിക്കുമിടയിലാണ് മോഷണം തുടർന്ന് എടക്കാട് പോലീസിൽ പരാതി നൽകി കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button