
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കാര്‍ഡിയോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാര്‍ പാമ്പിനെ പിടികൂടി. ഇന്നലെയാണ് സംഭവം. രോഗിയുടെ കൂട്ടിരിപ്പുകാരാണ് ശുചി മുറിയിലേക്ക് ഇഴഞ്ഞു കയറുന്ന പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാര്‍ പാമ്പിനെ പിടികൂടി പുറത്തു കളയുകയും ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇതിലെ മുന്‍പും പലതവണ പാമ്പിനെ കണ്ടിട്ടുണ്ട്.



