!-- afp header code starts here -->
kannur

102.110 ഗ്രാം സ്വർണ്ണവും 7ലക്ഷം രൂപയും നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ച ജ്വല്ലറി ഉടമക്കെതിരെ കേസ്

വളപട്ടണം: ജ്വല്ലറിയിൽ സ്വർണ്ണവും പണവും നിക്ഷേപമായി സ്വീകരിച്ച ശേഷം തിരിച്ചുനൽകാതെ വഞ്ചിച്ച ജ്വല്ലറി ഉടമക്കെതിരെ പരാതിയിൽ വളപട്ടണംപോലീസ് കേസെടുത്തു. കാട്ടാമ്പള്ളി കീരിയാട് സ്വദേശിനി യുടെ പരാതിയിലാണ് പാപ്പിനിശേരിയിലെ ആയിഷ ഗോൾഡ് ഉടമ അഷറഫിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.പാപ്പിനിശേരിയിൽപ്രതിയുടെ ഉടമസ്ഥതയിലുള്ള ആയിഷ ഗോൾഡ് എന്ന സ്ഥാപനത്തിൽ ബേങ്ക് നിരക്കിനേക്കാൾ കൂടുതലായി ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 900 രൂപയും ഒരു പവൻ സ്വർണ്ണം നിക്ഷേപിച്ചാൽ 100 രൂപയും മാസത്തിൽ ഡിവിഡൻ്റായി നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിയിൽ നിന്നും 2019 ജൂലായ് 27 മുതൽ പലതവണകളായി 4 ലക്ഷം രൂപയും 102.110 ഗ്രാം സ്വർണ്ണവും നിക്ഷേപം സ്വീകരിച്ച ശേഷം പിന്നീട് സ്വർണ്ണവും പണവും തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

സമാനമായ രീതിയിൽ ലാഭവിഹിതം വാഗ്ദാനം നൽകി വഞ്ചിച്ചതിന് വളപട്ടണം സ്വദേശിനിയുടെ പരാതിയിലും ജ്വല്ലറി ഉടമക്കെതിരെ പോലീസ് കേസെടുത്തു.ഉയർന്ന ലാഭവിഹിതം വാഗ്ദാനം നൽകി വളപട്ടണം ടോൾ ബൂത്തിന് സമീപത്തെ – നിന്നും 2014 നവംബർ 21 മുതൽ പലതവണകളായി മൂന്ന് ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം നാളിതുവരെ ആയിഷജ്വല്ലറി ഉടമയായ അഷറഫ് തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button