
ജനങ്ങളുടെ പ്രശ്നങ്ങൾ വേഗത്തിൽ കേൾക്കാനും ജനങ്ങളിലേക്ക് വേഗത്തിൽ എത്താനുമായി മുസ്ലിം ലീഗ് പ്രസിഡണ്ട് റഫീഖ് എടയന്നൂർ സ്പോൺസർ ചെയ്യുന്ന മെമ്പർക്കുള്ള വാഹനം കാസർകോട് എം.എൽ.എ. കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി.
ഡോ. APJ അബ്ദുൾ കലാം രാഷ്ട്രസേവാ പുരസ്കാര ജേതാവ് ഡോ. TP മുഹമ്മദ് എടയന്നൂരിനെ പരിപാടിയിൽ അനുമോദിച്ചു.
കീം എൻട്രൻസ് എക്സാമിൽ ഉന്നത വിജയം കരസ്തമാക്കിയ മിന ഫാത്തിമയെ പരിപാടിയിൽ അഭിനന്ദിച്ചു.
ഇ.പി. ഷംസുദ്ദീൻ, യഹ്‌കൂബ് എളമ്പാറ, പി.കെ.സി. മുഹമ്മദ്, അയ്യൂബ് കൊതേരി, ഷുഹൈബ് കൊതേരി, എ കെ ദീപേഷ്, സതീശൻ, വാർഡ് മെമ്പർ റജീന പി.കെ, സിറാജ് വി കെ, അലി കെ കെ തുടങ്ങിയവർ സംസാരിച്ചു.
യൂത്ത്ലീഗ് ജില്ലാ ട്രഷറർ ഷബീർ എടയന്നൂർ സ്വാഗതവും റഫീഖ് എടയന്നൂർ അധ്യക്ഷതയും റിഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.



