!-- afp header code starts here -->
തലശ്ശേരി

കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; വകുപ്പ് മേധാവിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കി പോലിസ്

തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാല കാംപസിലെ ഗവേഷണവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡിലായ വകുപ്പ് മേധാവി കോഴിക്കോട് കുറ്റ്യാടി ദേവര്‍കോവിലിലെ കല്ലാന്‍കണ്ടി ഹൗസില്‍ കല്ലാന്‍കണ്ടി കുഞ്ഞഹമ്മദിനെ (59) കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ അപേക്ഷ നല്‍കി. കൂടുതല്‍ പേരെ ഇരകളാക്കിയോ എന്നതുള്‍പ്പെടെ പരിശോധിക്കാനാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. കഴിഞ്ഞ ദിവസം പ്രതി നല്‍കിയ ജാമ്യാപേക്ഷ സെഷന്‍സ് കോടതി 28-ന് പരിഗണിക്കും.

2024 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. ഗവേഷണത്തിനിടയില്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്റെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലുമെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. വിദ്യാര്‍ഥിനി ധര്‍മടം സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കുഞ്ഞഹമ്മദിനെതിരേ കേസെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button