!-- afp header code starts here -->
WORLD

സ്വപ്ന ചിറകിലേറി പറന്ന് യുകെ മലയാളി നേഴ്സ്  ; കണ്ണൂർ സ്വദേശിനിയായ   റീന ബിജു ചാരിറ്റിക്കായി സ്കൈ ഡൈവിംഗ് നടത്തിയത് 13000 അടി ഉയരത്തിൽ നിന്ന്

പഞ്ഞിക്കെട്ടു പോലെയുള്ള മേഘങ്ങൾക്കിടയിലൂടെ പറക്കുന്നത് ചെറുപ്പത്തില്‍ സ്വപ്‌നം കണ്ടിരുന്നു റീന. കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ നിന്ന് യുകെയിൽ എത്തിയ റീന ജോൺ തന്റെ ആഗ്രഹ പൂർത്തീകരണത്തിൻ്റെ സന്തോഷത്തിലാണ്. 13000 അടി ഉയരത്തിൽനിന്ന് നിന്നാണ് റീന സ്കൈ ഡൈവിംഗ് പൂർത്തിയാക്കിയത്.



നോർത്താംപ്ടൺഷെയറിലെ ബ്രാക്ലിയിലെ സ്റ്റീനിലുള്ള ഹിന്റൺ സ്കൈഡൈവിംഗ് സെന്ററിലാണ് റീന ഈ അതുല്യ നേട്ടം കൈവരിച്ചത്. സർട്ടിഫൈഡ് ഇൻസ്ട്രക്ടർ സ്റ്റീവ് ബാൾഡ്വിന്റെ മാർഗ്ഗനിർദ്ദേശത്തിൽ സ്കൈഡൈവ് ചെയ്യുന്നതിന് മുമ്പ് റീന ആവശ്യമായ പരിശീലന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ബർമിങ് ഹാം ഹാർട്ട് ലാൻഡ് ഹോസ്പിറ്റലിലെ അസ്സെസ്സ്‌മെന്റ് യൂണിറ്റിലാണ് റീന നേഴ്സായി ജോലി ചെയ്യുന്നത്. തങ്ങളുടെ യൂണിറ്റിന്റെ ചാരിറ്റിക്കായിയാണ് റീനയും ഒപ്പം റേച്ചൽ ഫെല്ല്, ആനി റോസ് എന്നീ സുഹൃത്തുക്കളും ആകാശ ചാട്ടം നടത്തിയത്. ഇതിലൂടെ 2000 പൗണ്ട് അവർക്ക് സമാഹരിക്കാനായി. തങ്ങളുടെ യൂണിറ്റിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ പണം വിനിയോഗിക്കാനാണ് മൂവരും പദ്ധതിയിടുന്നത്.



പാലാ മരങ്ങാട്ടുപള്ളി സ്വദേശി ബിജു ജോർജാണ് റീനയുടെ ഭർത്താവ്. ബിജു റീന ദമ്പതികൾക്ക് രണ്ടു മക്കളാണ്. ആൽഫി ബിജു കവൻട്രി യൂണിവേഴ്സിറ്റി രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ് . അമേലിയ ബിജു സെന്റ് പോൾസ് ഗേൾസ് സ്കൂൾ എഡ്ജ്ബാസ്റ്റനിൽ 11-ാം ക്ലാസിൽ പഠിക്കുന്നു . അസാധ്യമെന്ന് കരുതുന്ന പലതും നേടിയെടുക്കാനുള്ള ആത്മവിശ്വാസം സ്കൈ ഡൈവിംഗ് നൽകിയതായി റീന മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button