!-- afp header code starts here -->
വയനാട്

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പ്പ എഴുതിത്തള്ളാന്‍ ശിപാര്‍ശ ചെയ്യാന്‍ അധികാരമില്ലെന്ന് കേന്ദ്രം

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് വായ്പ്പ എഴുതി തള്ളാന്‍ ശിപാര്‍ശ ചെയ്യാന്‍ അധികാരമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

കഴിഞ്ഞ തവണ ഈ കേസ് പരിഗണിച്ച ഘട്ടത്തിലാണ് ദുരന്തബാധിതരുടെ അവസ്ഥ മനസിലാക്കി, കടം എഴുതിത്തള്ളാന്‍ ഏതെങ്കിലും തരത്തില്‍ സാധിക്കുമോ എന്ന് ഹൈക്കോടതി തന്നെ കേന്ദ്രത്തോട് ചോദിച്ചത്. അതിലാണിപ്പോള്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ദുരന്ത നിവാരണ അതോറിറ്റിയോട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും കടം എഴുതിത്തള്ളുന്നതിന് ശിപാര്‍ശ ചെയ്യാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നാണ് വ്യക്തമാക്കിയതെന്നും വ്യക്തമാക്കി. മാര്‍ച്ചില്‍ വന്ന പുതിയ ഭേദഗതിയോടുകൂടി കടം എഴുതിത്തള്ളാനുള്ള അനുമതി നഷ്ടപ്പെട്ടുവെന്നാണ് വിശദീകരണം.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ മറുപടി അടക്കമുള്ള പകര്‍പ്പാണ് സത്യവാങ്മൂലമായി കേന്ദ്രം നിലവില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button