!-- afp header code starts here -->
മട്ടന്നൂർ

ജില്ലയിലെ വിവിധയിടങ്ങളിൽ ബാറ്ററി മോഷണം നടത്തിയ കേസിലെ പ്രതികൾ മട്ടന്നൂർ പോലീസിന്റെ പിടിയിൽ

മട്ടന്നൂർ: ചാവശ്ശേരിയിൽ നിർത്തിയിട്ട ലോറിയുടെ ബാറ്ററി മോഷണം നടത്തിയതുൾപ്പെടെ നിരവധി ലോറികളുടെ ബാറ്ററി മോഷണം നടത്തിയവരെ മട്ടന്നൂർ പോലീസ് പിടികൂടി. കണ്ണൂർ നാറാത്ത് സ്വദേശി മുഹമ്മദ്‌ നൗഷാദ് (37)
മാമാക്കുന്ന് സ്വദേശി റമീസ് (43)എന്നിവരെയാണ് മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.രാത്രിയിൽ റോഡ് സൈഡിൽ നിർത്തിയിടുന്ന ലോറികളുടെ ബാറ്ററി യാണ് ഇവർ മോഷ്ടിക്കുന്നത്. മോഷണ ശേഷം ബാറ്ററി വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി.

കണ്ണൂർ ജില്ലയിൽ എടക്കാട്, തോട്ടട, കൊളോളം, പാലോട്ടുപ്പള്ളി, നരയൻപാറ, കൂത്തുപറമ്പ് കുട്ടിക്കുന്നു, ചക്കരക്കൽ, തൊക്കിലങ്ങാടി  എന്നിവിടങ്ങളിൽ നടന്ന ബാറ്ററി മോഷണങ്ങൾക്ക് പിന്നിൽ ഇവരാണെന്നു  തെളിഞ്ഞിട്ടുണ്ട്. കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ ബാറ്ററി മോഷണത്തിനു കേസ് എടുത്ത് അന്വേഷണം നടന്നു വരികയാണ്. .സിസി ടിവി കൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസിന്റെ വലയിലാവുന്നത്.മട്ടന്നൂർ ഇൻസ്‌പെക്ടർ അനിൽ എം ന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനീഷ് സിവിൽ പോലീസ് ഓഫീസർ മാരായ രതീഷ്, ഷംസീർ അഹമ്മദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button