
കണ്ണൂർ തോട്ടട-നടാൽ വഴി കണ്ണൂരിൽനിന്ന് തലശ്ശേരിയിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ബസുകൾ ജൂലായ് ഒന്നുമുതൽ അനി ശ്ചിതകാല പണിമുടക്കിലേക്ക്. ഈ റൂട്ടിലെ ബസുകൾക്ക് നടാൽ സർവീസ് റോഡിൽ പ്രവേശിക്കാൻ വഴിയൊരുക്കാത്ത എൻഎച്ച് 66 അധികൃതരുടെ നടപടയിൽ പ്രതിഷേധിച്ചാണ് സർവീസ് നിർത്തി വെക്കുന്നതെന്ന് ഡിസ്ട്രിക്ട് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സ് കോഡിനേഷൻ കമ്മിറ്റി യോഗം അറിയിച്ചു. യോഗത്തിൽ ജന റൽ കൺവീനർ രാജ്‌കുമാർ കരുവാരത്ത് അധ്യക്ഷനായി. കെ.ഗം ഗാധരൻ, കെ.വിജയൻ, പി.കെ.പവിത്രൻ, പി.പി.മോഹനൻ, പി.വി. പദ്മനാഭൻ, പി.സി.നാരായണൻ, എം.രഘുനാഥൻ, കെ.പുരുഷോ ത്തമൻ തുടങ്ങിയവർ സംസാരിച്ചു.