!-- afp header code starts here -->
കൂത്തുപറമ്പ്

മമ്പറം കായലോട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

കണ്ണൂര്‍: മമ്പറത്തിനടുത്തെ കായലോട് വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലരവയസ്സുകാരനെയടക്കം നാലുപേരെ തെരുവുനായ ആക്രമിച്ചു. ഞായറാഴ്ചയും, തിങ്കളാഴ്ചയുമായാണ് തെരുവുനായയുടെ അക്രമമുണ്ടായത്. മമ്പറം കായലോടുള്ള വീട്ടില്‍ വച്ചാണ് നാലു വയസുകാരന്‍ എഫ്രിനെ തെരുവ് നായ കടിച്ചത്.

ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ രക്ഷിച്ചു. ചുമലിനു പരുക്കേറ്റ എഫ്രിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെയില്‍ നിന്നും അച്ഛന്‍ മോബിനും അമ്മ ജില്‍നയ്ക്കുമൊപ്പം നാട്ടിലെത്തിയ എഫ്രിന്‍ കായലോടുള്ള അമ്മയുടെ വീട്ടിലായിരുന്നു താമസം.

മമ്പറം ടൗണില്‍ തിങ്കളാഴ്ച്ച രാവിലെ രണ്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. ടൗണില്‍ പച്ചക്കറി വാങ്ങുകയായിരുന്ന കീഴത്തൂരിലെ പ്രകാശന്‍, തലശ്ശേരി താലൂക്ക് ഓഫിസ് ജീവനക്കാരന്‍ പ്രമോദ് എന്നിവര്‍ക്കാണു കടിയേറ്റത്. വേങ്ങാട് ഊര്‍പ്പള്ളിയിലും യുവാവിന് തെരുവുനായയുടെ കടിയേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് മത്സ്യ മാര്‍ക്കറ്റിന് സമീപം നില്‍ക്കുകയായിരുന്ന സഹലിനാണ് നായയുടെ കടിയേറ്റത്. ഇയാളെയും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button