!-- afp header code starts here -->
kannur

പോക്സോ കേസിൽ അറസ്റ്റിൽ

ചക്കരക്കല്ല് പോക്സോ കേസിൽ കെഎസ്ഇബി മീറ്റർ റീഡർ അറസ്റ്റിൽ. കുറ്റ്യാട്ടൂർ കിഴക്കിനിയിൽ ഹൗസിൽ കെ.പി.ജിനേഷ് (38) ആണ് അറസ്റ്റിലായത്. കെഎസ്ഇബി ഏച്ചൂർ സെക്ഷനിൽ താത്കാലിക മീറ്റർ റീഡറാണ് ഇയാൾ. വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം.

ഒരു വീട്ടിൽ മീറ്റർ റീഡിങ്ങിനെത്തിയ ഇയാൾ 10 വയസ്സുകാരിയുടെ ദേഹത്ത് സ്പർശിച്ചുവെന്ന പരാ തിയിലാണ് കേസ്. സംഭവദിവസം രാത്രി ഇയാളെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി നാട്ടുകാർ ചേർന്ന് മർദിച്ചതായും പരാതിയുണ്ട്. ചക്കരക്കല്ല് പോലീസ് അറസ്ററുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button