
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് പയ്യാമ്പലം അറേബ്യൻ റസ്റ്റോറന്റ് പരിസരത്ത് കടൽ ഭിത്തിയോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹമാണ് ഇതെന്ന് സംശയിക്കുന്നു. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ വി പ്രനീഷിനെയാണ് കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് കടലിൽ കുളിക്കുന്നതിനിടെ കാണാതായത്. കൂടെ കുളിക്കാൻ ഇറങ്ങിയ പട്ടാന്നൂർ കൊടോളിപ്പുറം ആനന്ദ് നിലയത്തിൽ പി കെ ഗണേശൻ നമ്പ്യാരുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ് പ്രനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സംഭവസ്ഥലത്തേക്ക് തിരിച്ചു. തീരദേശ പോലീസും സ്ഥലതെത്തി.



