
പുതിയങ്ങാടി: ആവശ്യകാർക്ക്
ഹാൻസ് എത്തിച്ച് കൊടുക്കുന്ന
പുതിയങ്ങാടിയിലെ യുവാവിനെ പഴയങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു .
പുതിയങ്ങാടി ബസ്സ് സ്റ്റാൻഡിന് സമീപത്തെ
മണ്ണൻ ഇബ്രാഹി എന്ന ഉമ്പായി(37) യെയാണ് പഴയങ്ങാടി പോലിസ് പ്രിൻസിപ്പൽ എസ് ഐ : സുഹൈൽ അറസ്റ്റ് ചെയ്തത്.
ഇരുപത്തിനാല് പാക്കറ്റ് ഹാൻസ് പ്രതിയുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച വെച്ച നിലയിൽ പോലിസ്
കണ്ടെടുത്തു. ഗ്രേഡ് എസ് ഐ : എം പ്രകാശൻ, സീനിയർ സിവിൽ പോലിസ് ഓഫീസർ വി വി സുരേഷ് കുളപ്രം എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.



