
കണ്ണൂർ: അഴീക്കോട് മീൻകുന്ന് കള്ളക്കടൽ പ്രതിഭാസത്തിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽ പെട്ട രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാന്നൂർ കൊടോളിപ്രം സ്വദേശി ഗണേശൻ നമ്പ്യാരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പയ്യാമ്പലം ഭാഗത്ത് കടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് വസ്ത്രങ്ങൾ ബീച്ചിൽ അഴിച്ച് വച്ച് കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.



