!-- afp header code starts here -->
Kerala

കെഎസ്ഇബിക്ക് 120 കോടിയുടെ നാശനഷ്ടം: ജനങ്ങൾ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് നാശഷ്ടം. 2190 ഹൈ ടെൻഷൻ, 16366 ലോ ടെൻഷൻ പോസ്റ്റുകൾ തകർന്നു.
2345 സ്ഥലങ്ങളിൽ ഹൈ ടെൻഷൻ ലൈനുകളും 45,459 സ്ഥലങ്ങളിൽ ലോ ടെൻഷൻ ലൈനുകളും പൊട്ടി വീണതായി കെഎസ്ഇബി അറിയിച്ചു. വിതരണ മേഖലയിൽ ഏകദേശം 120.81 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കെ എസ് ഇ ബി അധികൃതർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.


രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത ലൈനുകൾ പൊട്ടിക്കിടക്കാൻ സാധ്യത ഉള്ളതിനാൽ പത്ര വിതരണം, റബ്ബർ ടാപ്പിങ് പോലുള്ള ജോലിക്കായി അതിരാവിലെ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു. വൈദ്യുത ലൈനുകൾ അപകടകരമായി ശ്രദ്ധയിൽ പെട്ടാൽ സമീപത്തേക്ക് പോകരുത്. ഉടൻ സമീപത്തെ കെഎസ്ഇബി ഓഫീസിലോ 9496 010 101 എന്ന നമ്പരിലോ അറിയിക്കണമെന്നും ജാഗ്രത നിർദേശത്തിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button