
കണ്ണൂർ: കെ.പി.സി.സി പ്രസിഡന്‍റ് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം ക്യാമ്പിലെത്തിയത്. മട്ടന്നുരിൽ ഒരു ഹജ്ജ് ഹൗസ് എന്നത് എല്ലാവരുടെയും ആഗ്രഹമാണെന്നും എല്ലാവരുംകൂട്ടമായി പരിശ്രമിച്ചാൽ അത് യാഥാർഥ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അദ്ദേഹത്തെ സ്വീകരിച്ചു.



