
കണ്ണൂര്‍:എ.ആര്‍ വാരിയേഴ്‌സ് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ല സൈനിക കൂട്ടായ്മയുടെ ഈ വര്‍ഷത്തെ കുടുംബസംഗമം ധര്‍മ്മശാല ഇന്‍ഡ്യന്‍ കോഫി ഹൗസ് ഓഡിറ്റോറിയത്തില്‍ 25ന് നടക്കും.കണ്ണൂര്‍ – കാസര്‍ഗോഡ് ജില്ലകളില്‍ ഉള്ള അസം റൈഫിള്‍സിന്റെ സേവനമനുഷ്ടിക്കുന്നവരെയും ഭൂതപൂര്‍വ്വ സൈനികരെയും ഒരുമിപ്പിച്ച് ഒരു കുടക്കീഴിലാക്കി അവരുടെ ക്ഷേമത്തിനു വേണ്ടി ഊന്നല്‍ നല്‍കി ക്കൊണ്ട് 2023 ഡിസംബറിലാണ് എ. ആര്‍ വാരിയേഴ്‌സ് സൈനിക കൂട്ടായ്മ എന്ന സംഘടന റജിസ്റ്റര്‍ ചെയ്ത് നിയമപ്രകാരം നിലവില്‍ വന്നത്. സംഘടന നിലവില്‍ വന്നതിനു ശേഷമുള്ള രണ്ടാമത്തെ കുടുംബ സംഗമം ആണ് നടക്കുന്നത്.സെക്കന്റ് ഇന്‍- കമാണ്ട് എന്‍ എ മാത്യു ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് ഹവീല്‍ദാര്‍ പ്രദീഷ് കെ അധ്യക്ഷത വഹിക്കും.മുതിര്‍ന്ന സൈനികരെയും ദീര്‍ഘനാളത്തെ രാഷ്ട്ര സേവനത്തിനു ശേഷം വിരമിച്ചവരെയും ഒപ്പം പഠന പാഠ്യേതര വിഷയങ്ങളില്‍ വിജയികളായവരെയും ആദരിക്കും.



