
മട്ടന്നൂർ: ഹജ്ജ് ക്യാമ്പിലെത്തുന്ന ഹാജിമാർക്ക് സ്നേഹ സാന്ത്വനം പകർന്ന് നല്കുകയാണ് പിതാവും മകളും, വർഷങ്ങളായി പരിയാരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് സാന്ത്വന പ്രവർത്തനങ്ങളിൽ സജീവമായ കെ.പി. ശരീഫ്പരിയാരമാണ് ഇത്തവണ ഹജ്ജ് ക്യാമ്പിൽ മകളെയും കൂട്ടി ശ്രദ്ധ പിടിച്ചു പറ്റിയത്. ബി.എ.അഫ്സൽ ഉലമ ഫൈനൽ ഇയർ വിദ്യാർത്ഥിയാണ് ശരീഫിൻ്റെ മകൾ ഫാത്തിമത്തു തശ് രീഫ.പരിയാരം മെഡിക്കൽ കോളേജിൽ സ്ത്രീകളുടെ മയ്യിത്ത് പരിപാലന കർമ്മങ്ങളിൽ സാന്നിധ്യമായി തശ് രീഫയും രംഗത്തുണ്ട്. ഹാജിമാർക്കും സേവനം ചെയ്യണമെന്ന ആഗ്രഹത്തിലാണ് പിതാവ് മട്ടന്നൂരിലെ ഹജ്ജ് ക്യാമ്പിൽ കൂടെ കൂട്ടിയത്. തങ്ങളെ ഏല്പിച്ച ദൗത്യം അർപ്പണ മനോഭാവത്തോടെ നിർവ്വഹിക്കുകയാണ് ഉപ്പയും മകളും . ഇരുവരും മുഴുസമയ സേവകരായി ഇവിടെ സജീവമായുണ്ട്. നീണ്ട 21 ദിവസത്തെ ക്യാമ്പിനായി മെയ് 8 ന് തന്നെ എത്തിയിരുന്നു.



