
കണ്ണൂർ: ഞായറാഴ്ച പുലർച്ചെ 4.45നു പുറപ്പെട്ട വിമാനത്തിൽ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്ര തിരിച്ചത് 171 ഹാജിമാർ. ഇതിൽ 86 പുരുഷന്മാരും 85 സ്ത്രീകളുമാണ് യാത്രക്കാരായുണ്ടായിരുന്നത്.
തിങ്കളാഴ്ച 171 ഹാജിമാരാണ് യാത്രക്കാരായുള്ളത്. 88 പുരുഷന്മാരും 83 സ്ത്രീകളുമാണ് തിങ്കളാഴ്ചത്തെ ഹജ്ജ് യാത്രക്കാർ.



