!-- afp header code starts here -->
kannur

കണ്ണൂരിൽ നോമ്പ് കാലത്ത് ഭിന്നശേഷിക്കാരന് സക്കാത്തായി കിട്ടിയ പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ

കണ്ണൂരിലെ മുസ്ലിം പളളിയിൽ നിന്ന് ഭിന്നശേഷിക്കാരന്‍റെ ഒന്നേകാൽ ലക്ഷം രൂപ കവർന്ന കേസിൽ പ്രതി പിടിയിൽ. മുണ്ടേരിമൊട്ട സ്വദേശി ഉമ്മറിനെ വാളയാറിൽ നിന്നാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. കർണാടക സ്വദേശിയായ ഇബ്രാഹിം ബാഗിൽ സൂക്ഷിച്ചിരുന്ന സക്കാത്ത് പണമായിരുന്നു പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ മാർച്ചിലെ നോമ്പ് കാലത്താണ് സംഭവം നടന്നത്.

കർണാടക സ്വദേശിയായ ഇബ്രാഹിമിന്  നോമ്പ് കാലത്ത് സക്കാത്തായി കിട്ടിയ പണവുമായാണ് മുണ്ടേരി മൊട്ട സ്വദേശി ഉമ്മർ കടന്നു കളഞ്ഞത്. മാർച്ച് 28 നായിരുന്നു കണ്ണൂർ സിറ്റിയിലെ കംബസാറിലെ മസ്ജിദിൽ ഇബ്രാഹിം എത്തിയത്. അന്നേദിവസം പള്ളിയിൽ പ്രതി ഉമ്മറും ഉണ്ടായിരുന്നു. പള്ളിയിൽ കിടന്നുറങ്ങിയ ഇബ്രാഹിം രാവിലെ ഉണർന്നപ്പോൾ പണവും ഫോണും സൂക്ഷിച്ച ബാഗ് കാണാതായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button