!-- afp header code starts here -->
കോഴിക്കോട്

താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് വീണ് യുവാവിന് ഗുരുതര പരുക്ക്

കോഴിക്കോട് താമരശ്ശേരി ചുരം എട്ടാം വളവിന് സമീപത്ത് യുവാവ് കൊക്കയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഫാഹിസാണ് കൊക്കയിൽ വീണത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കാറിൽ സുൽത്താൻ ബത്തേരിക്ക് സമീപം കാക്കവയലിൽ പോകുകയായിരുന്നു, ആറ് അംഗ സംഘത്തിൽ ഉൾപ്പെട്ട ഫാഹിസ്. ചുരത്തിലെ സംരക്ഷണ ഭിത്തിയിൽ കയറിയപ്പോൾ കാൽ തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സും, ഹൈവേ പൊലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം, വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button