
ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്ത് ഏകദിന പഠന ശിബിരം 2025 ഏപ്രിൽ 27ന് ഞായറാഴ്ച കുഞ്ഞിത്തല ശ്രീനാരായണഗുരു മഠത്തിൽ വച്ച് നടക്കും. ഗുരുധർമ്മ പ്രചാരണ സഭ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആണ് നടത്തപ്പെടുന്നത്.
ശിവഗിരി മഠം ശ്രീമദ് അംബികാനന്ദ സ്വാമികളുടെ അധ്യക്ഷതയിൽ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ശിവഗിരി മഠം ശ്രീമദ് ധർമ്മ വ്രത സ്വാമികൾ അനുഗ്രഹ പ്രഭാഷണവും പി.പി സുരേന്ദ്ര ബാബു മുഖ്യപ്രഭാഷണവും നടത്തും. ഇതോടനുബന്ധിച്ച് ഉച്ചയ്ക്കുശേഷം നടക്കുന്ന ലഹരി വിരുദ്ധ ക്ലാസ് പേരാവൂർ എസ്എച്ച്ഒ പി.ബി സജീവ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് ആദരവും മികച്ച യൂണിറ്റുകൾക്കുള്ള ഉപകാരവും നൽകും എന്ന് ഗുരുധർമ്മ പ്രചാരണ സഭ ഭാരവാഹികളായ സി.കെ സുനിൽകുമാർ, പി.ജെ ബിജു, സി.ജെ ചന്ദ്രബോസ്, മന്മഥൻ മുണ്ടപ്ലാക്കൽ എന്നിവർ പേരാവൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
അറിവിൻറെ ദേവതയായ ശാരദാദേവിയെ ഗുരുദേവൻ ശിവഗിരി പ്രതിഷ്ഠിച്ചതിന്റെ 113മത് വാർഷികവും 63മത് ധർമ്മ മീമാംസ പരിഷത്തും 2025 മെയ് 10,11,12 തീയതികളിൽ ശിവഗിരിയിൽ വച്ച് നടക്കും.



