
മട്ടന്നൂര്‍: പുരാതന കാലത്തെ രാജാക്കന്മാരുടെ നോമ്പ് തുറ വിഭവങ്ങളിലെ സുപ്രധാന വിഭവമായ ബിരിയാണി കഞ്ഞി ഈ വർഷവും ഉളിയിൽ നാട്ട്കാരുടെ കൂടി വിഭവമായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ 3 വർഷത്തോളമായി ഉളിയിൽ സുന്നീ മജ്ലിസ് മഹല്ല് കമ്മിറ്റിയുടെ ഇഫ്താര്‍ വിഭവമായി ബിരിയാണി കഞ്ഞി മാറിയിരിക്കുകയാണ്. (ദറജകഞ്ഞി) റമളാൻ ഒന്ന് മുതൽ വിതരണം ചെയ്ത ബിരിയാണി കഞ്ഞിയെ ഹൃദയത്തിലേറ്റിയിരിക്കുകയാണ് ഉളിയിലെയും പരിസര പ്രദേശത്തിലെയും വിശ്വാസി സമൂഹം. നേരിയരി, ആട്ടിറച്ചി, ബിരിയാണി മസാലകള്‍ എന്നിവയ്‌ക്കൊപ്പം ഗരം മസാല, പശുവിന്‍ നെയ്യ് എന്നിവ ചേര്‍ത്താണ് ഉളിയിൽ – ആവിലാട് മുഹമ്മദ് കഞ്ഞി തയ്യാറാക്കുന്നത്.
പോഷകസമൃദ്ധമായ ബിരിയാണി കഞ്ഞി, വ്രതവിശ്വാസിയെ സംബന്ധിച്ച് ഏറെ ആരോഗ്യ ദായകമാണ്.
ഉളിയിൽ – ആവിലാട് മുഹമ്മദാണ് (ബിരിയാണി മമ്മദ്) കഴിഞ 3 വർഷമായി റമളാൻ ദിനങ്ങളിൽ എല്ലാ ദിവസവും കഞ്ഞി പാകം ചെയ്യുന്നത്.
ഉളിയിൽ സുന്നീ മജ്ലിസ് മഹല്ല് ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ പി.വി ഷാഹിദിൻ്റെയും, മഹല്ല് സിക്കട്ടറി റഫീഖ് കാരക്കുന്നിൻ്റെയും നേതൃത്വത്തിലാണ് കഞ്ഞി വിതരണം നടക്കുന്നത്.
എല്ലാ ദിവസവും നോമ്പ് തുറയ്ക്ക് എത്തുന്നവരെ കൂടാതെ ഉളിയിൽ സുന്നി മജ്ലിസിലെയും പരിസര മഹല്ല് നിവാസികൾക്കും വീടുകളിലേക്ക് പാത്രങ്ങളിലാക്കി പാർസലുകളും
നൽകി വരികയാണ്. കഴിഞ്ഞ ദിവസം മാത്രം 2000 ഓളം പേര്‍ക്ക് വീടുകളിലേക്ക്കഞ്ഞി നൽകിയന്ന് ദറജകഞ്ഞി ഭാരവാഹികൾ പറഞ്ഞു.
പി.പി സുഫിയാൻ, കെ.ടി ശരീഫ് ,പി .പി കാദർ , അഫ്സൽ കാരക്കുന്ന്, ഉമ്മർ സി കെ, ഫയാസ് ടി. കെ എന്നിവരുടെ നേതൃത്വത്തിലുള്ള ഉളിയിൽ മജ്ലിസ് മദ്റസ പൂർവ്വ വിദ്യാർത്ഥി കളായ യുവാക്കളാണ് എല്ലാ ദിവസം പള്ളിയിൽ നോമ്പ് തുറക്കാൻ വരുന്നവർക്ക് എല്ലാ സൗകര്യവും ഒരുക്കുന്നത്.
കഴിഞ്ഞ ദിവസം പുന്നാട് വെച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട ഉളിയിൽ മൻഹജുസുന്നി മദ്റസ യിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഫൈജസിൻ്റെ സ്മരണയ്ക്ക് പൂർവ്വ വിദ്യാർത്ഥി കളുടെ നേത്യത്വത്തിൽ സമൂഹ നോമ്പ് തുറ യും സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന കഞ്ഞി വിതരണം ഷാജഹാൻ മിസ്ബാഹി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്വീബ് അബ്ദുസലാം ശാമിൽ ഇർഫാനി , റമളാൻ മൗലവി,സുഹൈൽ മദനി , നദീർ മദനി
സംസാരിച്ചു .



