!-- afp header code starts here -->
kannur

ഹരിത കര്‍മ്മ സേനാ കണ്‍സോര്‍ഷ്യം അംഗങ്ങളുടെ സംഗമവും അനുമോദനവും

കണ്ണൂര്‍: ജില്ലയിലെ ഹരിത കര്‍മ്മ സേനാ കണ്‍സോര്‍ഷ്യം അംഗങ്ങളുടെ സംഗമവും ഹരിത കര്‍മ്മ സേന അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയുള്ളവര്‍ക്കുള്ള ക്യാഷ് പ്രൈസ് വിതരണവും ജില്ല കലക്ടറേറ്റ് ഹാളില്‍ നടന്നു.ക്ലീന്‍ കേരള കമ്പനി സംഘടിപ്പിച്ച പരിപാടി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉല്‍ഘാടനം ചെയ്തു .ഹരിത കര്‍മ്മ സേനാംഗങ്ങളുടെ കുട്ടികളില്‍ എസ്എസ്എല്‍സി,ബിരുദം ബിരുദാനന്തര ബിരുദം , പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയില്‍ മികച്ച വിജയം നേടിയ 28 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും വിതരണം ചെയ്തു.അതോടൊപ്പം എസ് എസ് എല്‍ സി / പ്ലസ് ടു തുല്യത പരീക്ഷകളില്‍ വിജയിച്ച 29 ഹരിത കര്‍മ്മ സേനാംഗങ്ങളെയും ആദരിച്ചു.

തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ ടി ജെ യുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജി.കെ സുരേഷ് കുമാര്‍,നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ ,ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍,കുടുംബശ്രീ കോര്‍ഡിനേറ്റര്‍ എം വി . ജയന്‍,കില ഫെസിലിറ്റേറ്റര്‍ പി വി രത്‌നാകരന്‍ , കെ.എസ് ഡബ്‌ള്യൂ എം പി കോര്‍ഡിനേറ്റര്‍ സൗമ്യ എ ആര്‍ ,സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, എന്നിവര്‍ സംസാരിച്ചു. ക്ലീന്‍ കേരള കമ്പനി ടെക്‌നിക്കല്‍ അസിസ്റ്റന്റ് സ്‌നേഹ കീക്കാനം സ്വാഗതവും ക്ലീന്‍ കേരളാ കമ്പനി സെക്ടര്‍ കോര്‍ഡിനേറ്റര്‍ നിധിന നന്ദിയും പറഞ്ഞു.തുടര്‍ന്ന് നടന്ന മുഖാമുഖം പരിപാടിയില്‍ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സംശയങ്ങള്‍ക്ക് ക്ലീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ ജി.കെ സുരേഷ് കുമാര്‍ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍,നവകേരളം കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ എന്നിവര്‍ മറുപടി നല്‍കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button