ഇരിട്ടി
ഉളിയിലിൽ റബ്ബർ പുകപ്പുര കത്തിനശിച്ചു

ഇരിട്ടി: ഉളിയിൽ റബ്ബർ പുകപ്പുര കത്തി നശിച്ചു. ഉളിയിൽ ടൗണിൽ സുനിതാ ഫർണിച്ചറിന് സമീപത്തെ കെ. വി. അബ്ദുൾ റസാഖിൻ്റെ വീടിനോട് ചേർന്നുള്ള റബ്ബർ പുകപുരക്കാണ് വ്യാഴഴ്ച്ച ഉച്ചയ്ക്ക് മൂന്നോടെ തീപിടിച്ചത്. പുകപുര പൂർണ്ണമായും കത്തിനശിച്ചു. സമീപത്തെ വീട്ടിലെ എ.സിയുടെ കമ്പ്രസറും തീപിടുത്തത്തിൽ നശിച്ചു. ഇരിട്ടിയിൽ നിന്നും എത്തിയ ഫയർ ഫോഴ്സിൻ്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയനായതുമൂലം വൻ അപകടമാണ് ഒഴിവായത്. വേനൽ ചൂട് കൂടിയതോടെ മലയോര മേഖലയിൽ തീ പിടുത്തം ഏറിയ വരികയാണ്.