പത്തനംതിട്ട
പരുമല പള്ളി തിരുനാൾ: എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നവംബർ മൂന്നിന് പ്രാദേശിക അവധി

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാൾ പ്രമാണിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാൾ ദിനമായ നവംബർ മൂന്നിന് തിങ്കളാഴ്ച ആലപ്പുഴ ജില്ലയിലെ വിവിധ താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു.ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ മൂന്നിന് പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതുപരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല. പരുമല പെരുന്നാൾ ഒക്ടോബർ 26ന് കൊടിയേറും. നവംബർ മൂന്നിന് സമാപിക്കും.



