സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി; ആദ്യപേരുകാരനായി എംആര്‍ അജിത് കുമാര്‍

സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍. ഇതിന്റെ ആദ്യഭാഗമായി 30 വര്‍ഷം പൂര്‍ത്തിയാക്കിയ ആറ് ഉദ്യോഗസ്ഥരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചു. അടുത്തിടെ വിവാദത്തിലായ എംആര്‍ അജിത് കുമാര്‍ പട്ടികയില്‍ ആദ്യപേരുകാരനായി ഉള്‍പ്പെട്ടിട്ടുണ്ട്. നിലമ്പൂര്‍ മുന്‍ എംഎല്‍എ പിവി അന്‍വറിന്റെ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ് എംആര്‍ അജിത്ത് കുമാര്‍.
ഇന്റലിജന്‍സ് ബ്യൂറോ അഡിഷണല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്പിജി അഡിഷണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത് എന്നിവര്‍ പട്ടികയിലുണ്ട്.
നിലവിലെ സംസ്ഥാന പോലീസ് മേധാവിയായ ഷേഖ് ദര്‍വേസ് സാഹിബ് ജൂണ്‍മാസമാണ് വിരമിക്കുന്നത്. അതിനാല്‍ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്ന ആറുപേരുടെ പട്ടികയാണ് കേന്ദ്രത്തിലേക്ക് അയച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ക്ക് കേന്ദ്രം അനുമതി നല്‍കും. ഇവരില്‍ നിന്നു സര്‍ക്കാരാണ് ഡിജിപിയെ നിയമിക്കുക.