ഇരിട്ടി
കേളകം മൂർച്ചിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു

കേളകം: മൂർച്ചിലക്കാട്ട് മഹാദേവി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടന്നു. വെളളിയാഴ്ച വൈകീട്ട് കലംശുദ്ധി പൂജ നടത്തി ശ്രീകോവിലിൽ നിന്നും കൊണ്ടുവന്ന തിരിനാളം ഉപയോഗിച്ച് പണ്ടാര അടുപ്പിൽ തീ കൊളുത്തി. തുടർന്ന് ക്ഷേത്രം മേൽശാന്തി എൻ.എസ്. ശർമ പണ്ടാര അടുപ്പിൽനിന്ന് ഭക്തരുടെ അടുപ്പുകളിലേക്ക് തീ പകർന്നതോടെയാണ് പൊങ്കാല സമർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രം ഭാരവാഹികളായ റോയി പാലോലിക്കൽ, ഇ.കെ. പ്രസാദ്, പി.വി. മനോജ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.