!-- afp header code starts here -->
Kerala

മലപ്പുറം ഇ.എം.ഇ. എ സ്കൂൾ 
സ്പീക്ക് ഈസി പദ്ധതി
എടയന്നൂർ സ്കൂളിൽ

മട്ടന്നൂർ :മലപ്പുറം ജില്ലയിലെ
കൊണ്ടോട്ടി  ഇ. എം.ഇ. എ ഹയർ സെക്കൻഡറി സ്കൂളിലെ  സ്പീക്ക് ഈസി,പെപ്പ് ടോക്ക് ക്ലബിന്റെ  നേതൃത്വത്തിൽ വിജയകരമായി നടപ്പിലാക്കുന്ന
വിദ്യാർത്ഥികൾക്ക്
അനായാസം  ആശയ വിനിമയം നടത്താൻ ആത്മവിശ്വാസമേകുന്ന സ്പീക്ക് ഈസി പദ്ധതി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എടയന്നൂർ തുടക്കം കുറിച്ചു. പ്രിൻസിപ്പൽ അമൃതാ ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. പദ്ധതി സ്കൂൾ കോർഡിനേറ്റർ ഡോ.വിനോദ് കുമാർ ആദ്യക്ഷത വഹിച്ചു.

.പദ്ധതിയുടെ തുടർച്ചയായി വരും ദിനങ്ങളിൽ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഓണ്ലൈന് ആയി മോഡ്യൂൾ പരിച്ചയപ്പെടുത്തലും,തുടർന്ന് പരിശീലനത്തിന് ശേഷം  വിദ്യാർത്ഥികളിക്കിടയിൽ മത്സരവും നടത്തി  സമ്മാനവും,നൽകും,

വിദ്യാർത്ഥികൾ അക്കാദമിക മികവ് പുലർത്തുമ്പോഴും   ആശയ വിനിമയം നടത്തുവാനുള്ള പ്രാവീണ്യം കുറവാണെന്ന ബോധ്യത്തിൽ നിന്നാണ്
  ഇ.എം.ഇ എ.സ്കൂളിൽ അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ  സ്പീക്ക് ഈസി പദ്ധതിക്ക് തുടക്കമായത്.

വിദ്യാർത്ഥികൾക്ക്   ഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തി ,
ആശയ വിനിമയം, ഇന്റർവ്യൂ, തുടങ്ങിയ മേഖലയിൽ മോഡൽ വിദ്യാർത്ഥികളെ വളർത്തി കൊണ്ടുവരാൻ ഈ പദ്ധതിയിലൂടെ സാധിക്കും.

സ്പീക്ക് ഈസി  കോർഡിനേറ്റർമാരായ സി. വി. സലീന കെ.എം.ഇസ്മായിൽ,വിദ്യാർത്ഥികളായ അനന്യ. കെ, നിവേദിയ യു. കെ.നോഷി. കെ.കെ,അഭിഷ.കെ.കെ, ഇൽഫ.സി,സഹീൻ .വി.കെ,ഫാത്തിമാ ഹനീയ. കെ.പി എന്നിവർ ക്ലാസ്സിനു നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button